തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ സ്രാവുകൾ

മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കൂറ്റൻ സ്രാവുകൾ. ഇടവ കാപ്പിൽ കടൽ തീരത്താണ് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ സ്രാവുകൾ കുടുങ്ങിയത്. ഇവയെ കരയിൽ എത്തിച്ച ശേഷം തിരികെ കടലിലേക്ക് തന്നെ തള്ളിവിട്ടു. ഇത് കാണാൻ നാട്ടുകാരും വിനോദ സഞ്ചാരികളും പ്രദേശത്ത് തടിച്ച് കൂടിയിരുന്നു.

കടൽ തീരത്ത് നിന്ന് അൻപത് കിലോമീറ്ററോളം ഉൾക്കടലിൽ വച്ചാണ് സ്രാവുകൾ വള്ളത്തിൽ കുടുങ്ങിയത്. കാപ്പിൽ സ്വദേശിയായ മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള ആലമ്മൂട് തങ്ങൾ എന്ന വള്ളത്തിൽ വിരിച്ച വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. ആയിരത്തോളം കിലോ തൂക്കമുണ്ടെന്ന് കരുതുന്ന ഒരു സ്രാവ് വലയിൽ നിന്നും ഉയർന്ന് ചാടി രക്ഷപ്പെട്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിൽ അധികം കിലോ തൂക്കവും തോന്നിക്കുന്ന മറ്റൊരു സ്രാവിന് വലയിൽ നിന്നും രക്ഷപെടാൻ സാധിച്ചില്ല. മത്സ്യബന്ധന തൊഴിലാളികൾ വള്ളം കരയ്ക്കടുപ്പിച്ച ശേഷം സ്രാവിനെ തിരികെ കടലിലേക്ക് തന്നെ തള്ളിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News