ജലീലിനെതിരെ ഐഡന്റിറ്റിയുള്ളൊരു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനോ ലീഗിനോ ഇല്ല: രഞ്ജി പണിക്കര്‍

കഴിഞ്ഞ സര്‍ക്കാറിന്റെ കാലഘട്ടില്‍ അനാവശ്യ വിവാദങ്ങളുടെ പേരില്‍ കോണ്‍ഗ്രസും ലീഗും ഒരുപോലെ കേന്ദ്രീകരിച്ച് ആക്രമിച്ച കെടി ജലീലിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലീഗിനോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ലെന്ന് രഞ്ജി പണിക്കര്‍ കൈരളി ന്യൂസിന്റെ വോട്ടോഗ്രാഫില്‍.

പക്ഷം മാറിയതോടെ ലീഗിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് വിവാദങ്ങള്‍ എത്രത്തോളം തവനൂരിലെ ഫലത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നുള്ളത് തെരഞ്ഞെടുപ്പിന് ശേഷം അറിയാം എന്നാല്‍ ജലീലിനെതിരെ മത്സരിപ്പിക്കാന്‍ അദ്ദേഹത്തിനൊപ്പമോ അദ്ദേഹത്തെക്കാള്‍ ഏറെയോ തലപ്പൊക്കമുള്ള ഒരു നേതാവിനെ മത്സരിപ്പിക്കാന്‍ ലീഗിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് തവനൂരിലെയും മലപ്പുറത്തെയും ലീഗ് പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുമെന്നും തവനൂര്‍ കെടി ജലീലിന് ഈസി വാക്കോവര്‍ ആയിരിക്കുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News