ഇഡി ഹര്‍ജിയില്‍ സ്റ്റേയില്ല

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി വീണ്ടും ഹൈക്കോടതിയില്‍.നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഇ ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

നാളെ വരെ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. സന്ദീപ്നായരുടെ മൊ‍ഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെത്തുടര്‍ന്നാണ് ഇ ഡി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈംബ്രാഞ്ച് കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഇ ഡിയുടെ വാദം.തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന് നിര്‍ദേശിക്കണമെന്നും ഇ ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.നാളെ വരെ നടപടിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റുകയായിരുന്നു

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ആദ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ സോളിസിറ്റര്‍ ജനറല്‍ തുടര്‍ച്ചയായി മൂന്ന് തവണ സ്റ്റേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

ഈ ഹര്‍ജിയിലും കോടതി നാളെ വാദം കേള്‍ക്കും.അന്വേഷണത്തിന്‍റെ മറവില്‍  ക്രൈംബ്രാഞ്ച് വ്യാജ തെളിവുകള്‍ നിര്‍മ്മിക്കുമെന്നും ഇത് തടയണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം.

എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ ആരോപിച്ചത്.അന്വേഷണത്തില്‍ കാലതാമസം വരുത്തി തെളിവ് ഇല്ലാതാക്കാന്‍ ഇ ഡി ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News