ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണം: ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഇ ഡി പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

അന്വേഷണത്തിന്‍റെ മറവില്‍ ക്രൈംബ്രാഞ്ച് വ്യാജ തെ‍‍ളിവുകള്‍ നിര്‍മ്മിക്കുമെന്നും ഇത് തടയണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം.

എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തടസ്സപ്പെടുത്താനാണ് ഇ ഡി ശ്രമിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ ആരോപിച്ചത്.

അന്വേഷണത്തില്‍ കാലതാമസം വരുത്തി തെളിവ് ഇല്ലാതാക്കാന്‍ ഇ ഡി ശ്രമിക്കുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊ‍ഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here