എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ സമ്പൂർണ കൊവിഡ്‌ ആശുപത്രി

എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കൊവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി സതീഷ് അറിയിച്ചു.

മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾ മാത്രമേ പ്രവർത്തിക്കൂ. കൊവിഡ് ഇതര അത്യാഹിതവിഭാഗം ഒപി എന്നിവയ്‌ക്കായി എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News