വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു

കോഴിക്കോട് വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞഹമദ്(52) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്ന് രാവിലെ പത്തു മണിയോടെ എടച്ചേരി പുതിയങ്ങാടിയിലാണ് സംഭവം നടന്നത്. വീടിന്‍റെ മുറ്റത്ത് മതിലിനോട് ചേര്‍ന്ന കിണറിന്‍റെ പടവുകള്‍ കെട്ടുന്നിതിനിടെയായിരുന്നു അപകടം.

ശക്തമായ മഴയില്‍ കിണറിന്‍റെ അരുകിലെ കല്ലിനും മണ്ണിനുമൊപ്പം കുഞ്ഞമ്മദ് കിണറിലേക്ക് ഊര്‍ന്ന് വീഴുന്നത്. കൂടെ കിണറ്റിലേക്ക് വീണ കായക്കൊടി സ്വദേശി പൊക്കനെ നിസ്സാര പരുക്കുകളോട രക്ഷിച്ചു. ഇയാളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News