കൊവിഡ് കേസുകളില്‍ വീണ്ടും കുറവ്; ദില്ലിയില്‍ നാളെ മുതൽ കൂടുതൽ ഇളവുകൾ

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. ജിമ്മുകൾ 50% ശേഷിയിൽ തുറക്കാമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 89 കൊവിഡ് കേസുകൾ മാത്രമാണ് ദില്ലിയിൽ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും നൂറിൽ താഴെ കേസുകളാണ് ദില്ലിയിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

കർണാടകയിൽ 3604 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 89 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിൽ 9974 കേസുകളും 143 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിൽ 5127 കേസുകളാണ് ഇതുവരെ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

അതേസമയം, ഡെൽറ്റ പ്ലസ് വൈറസ് ബാധ ശ്വാസകോശത്തെ ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിഡസ് കാഡില വാക്‌സിനുള്ള പരീക്ഷണം പുരോഗമിക്കുന്നു.  ജൂലൈ അവസാനത്തോടെ, 12-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് രോഗംമുക്തി നിരക്ക് 96.75%മായി ഉയർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News