അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി ചര്‍ച്ച നടത്താനൊരുങ്ങി ദില്ലി പൊലീസ്

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ദില്ലി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി ദില്ലി പൊലീസ് ഇന്ന് ചർച്ച നടത്തും.

22 മുതൽ പാർലമെന്റിന് മുന്നിൽ സമരം ആരംഭിക്കുമെന്ന കർഷകരുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ദില്ലി പൊലീസ് ചർച്ച നടത്തുന്നത്.

സിംഗു അതിർത്തിയിൽ രാവിലെ 12 മണിയോടെയാണ് ചർച്ച. പാർലമെന്റിന് മുന്നിലെ സമരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യമാണ് പോലീസ് മുന്നോട്ട് വെയ്ക്കുക.

എന്നാൽ സമരത്തിൽ നിന്നും പിന്മാരില്ലെന്ന നിലപാടിൽ തന്നെയാണ് കർഷകർ. പാർലമെന്റ് സമരത്തിന് മുന്നോടിയായി റോഹ്തകിൽ ഇന്ന് മഹാപഞ്ചായതും നടത്തും.  22 മുതൽ ദിവസേന 5 നേതാക്കളും 200 കർഷകരും എന്ന നിലയിലാകും  പാർലമെന്റിന് മുന്നിലെ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News