മൂന്ന് കിലോ ഭാരമുള്ള ബര്‍ഗര്‍ 4 മിനിറ്റില്‍ തിന്നുതീര്‍ത്ത് യുവാവ്; കണ്ണുതള്ളി സോഷ്യല്‍മീഡിയ; വീഡിയോ വൈറല്‍

ഒരു നോര്‍മല്‍ സൈസിലുള്ള ബര്‍ഗര്‍ കഴിക്കാന്‍ നമ്മളില്‍ പലരും പതിനഞ്ച് മിനുട്ടെങ്കിലും സമയമെടുക്കും. എത്ര സ്പീഡില്‍ കഴിച്ചാലും ഒരു മിനിമം സമയം തീര്‍ച്ചയായുമെടുക്കും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അമേരിക്കന്‍ സ്വദേശിയായ യുവാവ് ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ.

തീറ്റ മത്സരത്തിലൂടെ പ്രശസ്തനായ മാറ്റ് സ്റ്റോണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. 2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗര്‍ വെറും നാല് മിനിറ്റില്‍ കഴിച്ച് തീര്‍ത്ത് സോഷ്യല്‍മീഡിയയുടെ കണ്ണ് തള്ളിച്ചിരിക്കുകയാണ് മാറ്റ് സ്റ്റോണി. വളരെ നിസാരമായാണ് ഈ യുവാവ് ഇത്രയധികം ഭാരമുള്ള ബര്‍ഗര്‍ കഴിക്കുന്നത്.

ലാസ് വേഗസിലെ ഹാര്‍ട്ട് അറ്റാക് ഗ്രില്‍ നടത്തിയ തീറ്റ മത്സരത്തിലായിരുന്നു മാറ്റ് സ്റ്റോണി വളരെ കൂളായി ബര്‍ഗര്‍ കഴിച്ചുതീര്‍ത്തത്. 2.94 കിലോഗ്രാം ഭാരം വരുന്ന ബര്‍ഗറില്‍ 40 സ്ലൈസ് ബേക്കണും, 8.5 പാറ്റികളും, 16 സ്ലൈസ് ചീസും, ഒരു വലിയ സവാളയും, രണ്ട് തക്കാളിയും, മുളകും ബണ്ണുകളുമാണ് ഉള്‍പ്പെടുന്നത്.

ഇതിലൂടെ ലോക റെക്കോര്‍ഡ് കൂടിയാണ് മാറ്റ് തിരുത്തികുറിച്ചിരിക്കുന്നത്. സമാന ബര്‍ഗര്‍ കഴിക്കാന്‍ 7.42 മിനിറ്റാണ് മിക്കി സ്യൂഡോ എടുത്ത സമയം. അന്ന് മിക്ക് ലോക റെക്കോര്‍ഡ് നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് മാറ്റ് സ്റ്റോണി മറികടന്നത്. ഇതിനോടകം 82 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

14.6 മില്യണ്‍ ഫോളോവര്‍മാരുള്ള മാറ്റ് സ്റ്റോണിയുടെ യൂട്യൂബ് ചാനലില്‍ ഈ വിഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളാണ് മാറ്റ് സ്‌റ്റോണിയുടെ ഈ വീഡിയോയ്ക്ക് വന്നിട്ടുള്ളത്. പലരും ഇയാളുടെ ഈ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ്. ഏതായാലും ഇപ്പോള്‍ നിരവധിപേര്‍ മാറ്റ് സ്റ്റോണിയുടെ ആരാധകരാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News