പാമ്പുകള്‍ക്ക് രാഖികെട്ടി രക്ഷാബന്ധന്‍ ആഘോഷം..കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.. വീഡിയോ..

മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖികെട്ടിക്കൊടുത്ത യുവാവിന് പാമ്പ്കടിയേറ്റ് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ആഘോഷത്ചതിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകളുടെ വാലില്‍ രാഖികെട്ടിക്കൊടുക്കുന്നതിനിടെ കടിയേറ്റ് മരിച്ചത്.

രണ്ട് ഉഗ്രവിഷമുള്ള മൂര്‍ഖന്‍പാമ്പുകളെ ഒരു കയ്യില്‍ കൂട്ടിപ്പിടിച്ച് വാലറ്റത്ത് രാഖികെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. നാട്ടുകാര്‍ കണ്ടുനില്‍ക്കെയാണ് പാമ്പ് യുവാവിന്റെ കാലില്‍ കടിച്ചത്. രാഖി കെട്ടുന്നതില്‍ ശ്രദ്ധചെലുത്തിയ യുവാവ് പാമ്പ് തന്റെ അടുത്തേക്ക് വന്നത് ശ്രദ്ധിച്ചില്ല. കടിയേറ്റ ഉടന്‍ പാമ്പിനെ വലിച്ചു മാറ്റുന്നതും വീഡിയോയിലുണ്ട്. കടിയേറ്റിട്ടും യുവാവ് പാമ്പിനെ വിടാതെ പിടിച്ചു.

പാമ്പിന് രാഖികെട്ടുന്ന ദൃശ്യം പലരും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. കടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന് ശേഷം പലരും യുവാവിന്‍റെ പ്രവര്‍ത്തിയെയും ബുദ്ധിശൂന്യമായ ബിജെപിയുടെ പ്രവര്‍ത്തികളെയും വിമര്‍ശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

അടുത്തിടെ, ബി.ജെ.പിയുടെ ജന്‍ ആശീര്‍വാദ യാത്രയില്‍ കുതിരക്ക് പാര്‍ട്ടി പതാകയുടെ പെയിന്റടിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ വിവിധ സംഘടനകള്‍ പൊലീസില്‍ പരാതി നല്‍കി. മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News