കാബൂൾ ഇരട്ട സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി

കാബൂൾ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്ഫോടനം. സ്‌ഫോടനത്തിൽ കുട്ടികൾ ഉള്‍പ്പെടെ ചുരുങ്ങിയത് 60 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാൻ അറിയിച്ചു.140 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പിന്നീട് വിമാനത്താവളത്തിന് പുറത്തെ ബാരൺ ഹോട്ടലിന് സമീപമാണ് രണ്ടാം സ്ഫോടനം ഉണ്ടായത്. ഇതിനിടെ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു . പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലേക്ക് ജനങ്ങൾ പോകരുതെന്ന് അമേരിക്ക അഭ്യർത്ഥിച്ചു.

കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ട് പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലാണ് സ്ഫോടനം നടന്നത്.

അതേസമയം, കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ താലിബാൻ കുറ്റപ്പെടുത്തി. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്താണെന്നാണ് കുറ്റപ്പെടുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News