കരിപ്പൂർ സ്വർണക്കടത്ത് കേസ്; മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ് ഗ്രൂപ്പ് തലവൻ സൂഫിയാൻ്റെ സഹോദരൻ തെക്കേക്കണ്ണി പോയിൽ ജസീർ (31 ) ,കിഴക്കോത്ത് അബ്ദുൽ സലീം (45 )എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ബൽഗാമിൽ നിന്നാണ് മൂവരെയും പിടികൂടിയത്.

അതേസമയം,സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കസ്റ്റംസ് നിലപാടറിയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here