ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ എട്ടിന്‍റെ പണി കിട്ടും…

ചുണ്ടിന്‍റെ ഭംഗി കൂട്ടാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചും ചുണ്ടിന് ചേരുന്നതുമായ നിറങ്ങള്‍ ഉള്ളതുമായ ലിപ്സ്റ്റിക്കുകളാണ് പലപ്പോളും നമ്മള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍,ലിപ്സ്റ്റിക്കിലെ പല വസ്തുക്കളും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

ഫോര്‍മാല്‍ഡിഹൈഡ്, പരാബെന്‍ എന്നീ രാസവസ്തുക്കളാണ് ലിപ്സ്റ്റിക്കിനെ കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കാന്‍ സഹായിക്കുന്നത്. ചില ലിപ്സ്റ്റിക്കുകളില്‍ തിളക്കത്തിനായി ചേര്‍ക്കുന്ന മെര്‍ക്കുറിയും അപകടം ചെയ്യും.

ലിപ്സ്റ്റിക്കില്‍ നോക്കി നല്ലത് നോക്കി തിരഞ്ഞെടുക്കുക പലപ്പോഴും പ്രയാസമായിരിക്കും. കാരണം ഉല്പന്നത്തിലെ ഏതെങ്കിലും പ്രത്യേക രാസവസ്തുവാകാം ഓരോരുത്തരിലും അലര്‍ജിയുണ്ടാക്കുന്നത്. അതുകൊണ്ട് ലിപ്സ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും അത് വയറ്റില്‍ എത്താതെ ശ്രദ്ധിക്കുകയുമാണ് വേണ്ടത്.

ചില ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ചുണ്ടില്‍ നിറ വ്യത്യാസം ഉണ്ടാകാം. വെള്ളയോ കറുപ്പോ പുള്ളികളായാകും അവ കാണുക. മറ്റുചിലര്‍ക്ക് ചുണ്ടുകള്‍ വരണ്ട് പൊട്ടുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ആ ലിപ്സ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തണം. ആവശ്യമെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനേയും കാണാം.

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ഈയം അടങ്ങിയിട്ടില്ലാത്ത ലിപ്സ്റ്റിക് നോക്കി വാങ്ങണം. എന്നാല്‍ നോ ലെഡ് എന്ന പേരില്‍ എത്തുന്ന ലിപ്സ്റ്റിക്കില്‍ ഈയം ഇല്ല എന്ന് ഉറപ്പ് വരുത്താന്‍ കഴിയില്ല. അതിനാല്‍ ജൈവ ലിപ്സ്റ്റിക്കുകളിലേക്ക് ചുവട് മാറുന്നത് നല്ലതായിരിക്കും. വാങ്ങുന്നതിന് മുമ്പ് ഇതില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങളിലും ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. ബീ വാക്സ്, കൊക്കോവ ബട്ടര്‍, ബീറ്റ്റൂട്ട് പൗഡര്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ലിപ്സ്റ്റിക് വിപണിയില്‍ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here