കെപിസിസി പട്ടിക; കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. പൊതു മാനദണ്ഡത്തിൽ ഉള്ള മാറ്റം കേരള നേതാക്കളുടെ സമ്മതത്തോടെ മാത്രമായിരിക്കും നടക്കുകയെന്നും നേതാക്കൾ പറഞ്ഞു.

അന്തിമ പട്ടിക ഹൈക്കമാൻഡിന് സമർപ്പിക്കുന്നതിന് മുൻപായി കേരളത്തിലെ ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന ഗ്രൂപ്പ് നേതാക്കളുമായി ചർച്ചകൾ നടക്കുന്നുണ്ട്. പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചാൽ കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

അതേസമയം, കെ സുധാകരനും വിഡി സതീശനുമായി ദില്ലിയിൽ ചർച്ച നടത്തുകയാണ്. വനിതകളെയും യുവാക്കളെയും ഉൾക്കൊള്ളിക്കുന്നതിന് ഇളവുകൾ പരിഗണനയിലുണ്ടെന്നും ഇന്ന് തന്നെ ലിസ്റ്റ് ഹൈക്കമാൻഡിന് കൈമാറുമെന്നും നേതാക്കൾ വ്യക്തമാക്കി.

ഡിസിസി പുനഃസംഘടന സമയത്ത് ഉണ്ടായതു പോലെ പാർട്ടിക്ക് ഉള്ളിൽ കലാപം ഉണ്ടാകരുതെന്ന് കെപിസിസി പുനഃസംഘടനാ വേളയിൽ ഹൈക്കമാൻഡ് അന്ത്യശാസനം നൽകിയിരുന്നു. അത് കൊണ്ട് തന്നെ ഗ്രൂപ്പ് നേതാക്കളെ പൂർണമായി തള്ളാതെ ലിസ്റ്റ് തയ്യാറാക്കാൻ കെപിസിസിയിൽ സമർദ്ദമുണ്ട്.

കെപിസിസി അധ്യക്ഷനടക്കം 51 പേരടങ്ങുന്ന കമ്മിറ്റിയുടെ ലിസ്റ്റ് ആണ് ഹൈക്കമാൻഡിന് കേരള കോൺഗ്രസ് നേതൃത്വം സമർപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News