പത്തനംതിട്ടയില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം 

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. പിന്നിട്ട 3 മണിക്കൂറിൽ ജില്ലയിൽ 70 മില്ലി മീറ്റർ മഴ ലഭിച്ചു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്.  നിരണത്തും പന്തളത്തും ക്യാമ്പുകൾ തുറന്നു.

ശബരിമല മാസപൂജ:പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കക്കി – ആനത്തോട് ഡാം ഉടൻ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും  കക്കി – ആനത്തോടു ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞുവെന്നും അറിയിപ്പ് ലഭിച്ചു.

പത്തനംതിട്ട കണിച്ചേരിക്കുഴിയിൽ ഉരുൾപൊട്ടിയതായി സംശയം. ശക്തമായ വെള്ളപ്പാച്ചിലിൽ നഗരസഭയിലെ പതിനെട്ടാം വാർഡിൽ മൂന്ന് വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് സൂചന.

റാന്നി- മണിമല റൂട്ടിൽ ചെത്തോങ്കരയിൽ സംസ്ഥാനപാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇട്ടിയപാറ ബസ് സ്റ്റാൻഡിലെ താഴത്തെ നിലയിലുള്ള കടകളിൽ വെള്ളം കയറി.പുനലൂർ മുവാറ്റുപുഴ റോഡിൽ കോന്നി ഇളകൊള്ളൂർ ഭാഗത്ത് 11 കെവി പോസ്റ്റ് ഉൾപ്പടെ മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News