ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യാറാകണം: സീതാറാം യെച്ചൂരി

ജമ്മു കശ്മീരിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ കേന്ദ്രം തയ്യറാകണമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കശ്മീരില്‍ സാധാരണക്കാരെ അന്യായമായി തടവിലാക്കുകയും, കൊല്ലുകയും ചെയ്യുന്നു.

അന്യായമായ തടവുകള്‍ ഒഴിവാക്കണം. കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനസ്ഥാപിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നൂറുകണക്കിന് ആളുകളെ തടവിലാക്കി. സൈനിക വിന്യാസത്തിന് നടുവില്‍ നിന്നാണ് 370 റദ്ദാക്കിയ ശേഷം കശ്മീര്‍ ശാന്തമായെന്ന് അമിത് ഷാ പറയുന്നത്.

ഇപ്പോള്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുകയും, കൊല്ലുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1990ലെ സാഹചര്യത്തിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. കശ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണം.

370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി തയ്യാറാകണം. ജനസംഖ്യ സെന്‌സസിനൊപ്പം ജാതി സെന്‍സസ് നടത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇന്ധന – പാചകവാതക വില വര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നു യെച്ചൂരി. ഇന്ധന-പാചക വില വര്‍ധനവില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇന്ധന വിലയില്‍ നിന്നാണ് സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന പ്രസ്താവന പരിഹാസ്യമാണെന്ന് യെച്ചൂരി പറഞ്ഞു.

നഗരങ്ങളിലും വില്ലേജ്‌ താലൂക്ക്‌ തലങ്ങളിലും ശക്തമായ സമരം സംഘടിപ്പിക്കും. ഇന്ധന വിലവർധനവിൽ നിന്നുള്ള എക്‌സൈസ്‌ ഡ്യൂട്ടി പണംകൊണ്ടാണ്‌ സൗജന്യ വാക്‌സിൻ നൽകുന്നതെന്ന കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവന പരിഹാസ്യമെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങള്‍ അമിത ഇന്ധന വില നല്‍കുന്നതിനാല്‍ വാക്സിന്‍ സൗജന്യമല്ല. അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സി പി എം സെക്രട്ടറി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News