ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി

ധീര രക്തസാക്ഷി ധീരജിന് ജന്മനാട് യാത്രാമൊഴി നൽകി.ഏവരുടേയും കരളലയിക്കുന്ന കാ‍ഴ്ചയാണ് നാടെങ്ങും കാണാനായത്.

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാടിന്റെ പ്രിയ പുത്രന് ജന്മനാട് യാത്ര മൊഴി നൽകിയത്.

ഇടുക്കി മുതൽ തളിപ്പറമ്പ വരെ വിലാപയാത്ര കടന്നു പോയ വഴികളിൽ ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിച്ചു.

സഖാവിന് മരണമില്ലെന്ന മുദ്രാവാക്യം വിളിക്ക് നടുവിൽ ധീരജിന്റെ മൃതശരീരം ചിത ഏറ്റുവാങ്ങി.

അനുജൻ അദ്വൈതാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സി പി ഐ എം തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം ജന്മ നാടായ പട്ടപ്പാറയിലേക്ക് കൊണ്ടു വന്നത്.

മാതാ പിതാക്കളും അനുജനും ധീരജിന് അന്ത്യ ചുംബനം നൽകുന്ന കാഴ്ച കണ്ടു നിൽക്കാനാകാതെ ജന്മനാട് ഒന്നടങ്കം തേങ്ങി.

ധീരജിന്റെ വീടിനോട് ചേർന്ന് സി പി ഐ എം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് സ്ഥലത്താണ് മൃതദേഹം സംസ്കരിച്ചത്.

ഇടുക്കി മുതൽ തളിപ്പറമ്പ വരെ വിലപാ യാത്ര കടന്നു പോയ വഴികളിൽ ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിച്ചു.

ധീരജിന്റെ ചിത എരിഞ്ഞടങ്ങിയെങ്കിലും ധീര പോരാളിയുടെ ഓർമ്മകൾ എക്കാലവും ജ്വലിച്ചു നിൽക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News