പെഗാസസ് ; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ സമയങ്ങളിലാണ് സമ്മേളിക്കുക.

രാവിലെ 10 മണിക്ക് രാജ്യസഭയും, വൈകിട്ട് നാല് മണി മുതൽ ലോക്സഭയും ചേരും. ഇരു സഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയാണ് പ്രധാന അജണ്ട.അതേ സമയം പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമാകും.

സഭാ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ സഭയെ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിൽ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.ഇന്നും ഇരു സഭകളിലും പ്രതിപക്ഷം വിഷയം ശക്തമായി ഉന്നയിക്കും.എന്നാൽ സുപ്രിംകോടതി പരിഗണയിൽ ഉള്ള വിഷയമായതിനാൽ ചർച്ചകൾ നടത്താൻ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here