ശരീരത്തിൽ ഇരുപതിലധികം വെട്ടുകൾ; ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്‌

ഹരിദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം സിപിഐഎം പ്രവർത്തകർ ഏറ്റുവാങ്ങി. ഹരിദാസിന്റെ ഭൗതിക ശരീരം വിവിധയിടങ്ങളിൽ പൊതുദർശനതിനുവയ്ക്കും . ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നു. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട 7 ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിലായി. ഹരിദാസിന്റെ കൊലപാതകത്തില്‍ പൊലീസ് ആറ് സംഘങ്ങളായി അന്വേഷണം നടത്തുന്നുവെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

കസ്റ്റഡിയിലുള്ളവർ ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കമ്മീഷണര്‍ അറിയിച്ചു. കൊലവിളി പ്രസംഗം നടത്തിയ ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News