GST: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന; ഇടതുപക്ഷ എംപിമാർ നോട്ടീസ് നൽകി

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ
ഇടതുപക്ഷ എംപി(MP)മാർ രാജ്യസഭ(Rajyasabha)യിൽ നോട്ടീസ്(notice) നൽകി.

5% GST ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

വിവേചനരഹിതമായ വിലക്കയറ്റവും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ജിഎസ്ടി വർദ്ധനയും ചർച്ച ചെയ്യുന്നതിനായി ബിനോയ് വിശ്വം എം പി യും ജോൺ ബ്രിട്ടാസ് എംപിയും 267 റൂൾ പ്രകാരം സഭയിൽ നോട്ടീസ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News