KPPL | കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ട് : മന്ത്രി പി. രാജീവ്

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ നേരിട്ടാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പേപ്പർ നിർമ്മിക്കാൻ ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് പദ്ധതി ഉത്ഘാടനം നിർവ്വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണ നയത്തിന്റെ വിൽക്കാൻ വെച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ . സംസ്ഥാന സർക്കാർ ലേല നടപടിയിലൂടെയാണ് ഏറ്റെടുത്തത്. കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡായി നാമകരണം ചെയ്ത സ്ഥാപനത്തിൽ ഉയർന്ന ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും, പ്രിന്റിംഗ് പേപ്പറുമാണ് ഉൽപാദിപ്പിക്കുന്നത്. നിരവധി വെല്ലുവിളികളെ നേരിട്ടാണ് കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

പേപ്പർ നിർമ്മിക്കാൻ ആവശ്യമായ മുള വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ഉത്ഘാടനം നിർവ്വഹിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു .

മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എൻ.വാസവൻ, എം.പി.മാരായ ജോസ്.കെ.മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ സി.കെ.ആശ, മോൻസ് ജോസഫ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News