സംവരണം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒ.ബി.സി സംവരണം നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒ.ബി.സി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു യു.പി സര്‍ക്കാരിന്റെ തീരുമാനം. അത് തള്ളിയ ഹൈക്കോടതി തീരുമാനത്തിനെതിരെ നീങ്ങുകയാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍

തെരഞ്ഞെടുപ്പിലെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കമ്മീഷനെ നിയമിക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംവരണം ആവശ്യമില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും യു.പി മുഖ്യമന്ത്രി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒ.ബി.സി സംവരണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സംവരണ കേസില്‍ അലഹബാദ് ഹൈക്കോടതി തീരുമാനം എടുത്തത്. ഒ.ബി.സി സംവരണം സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നതാണ് യോഗി സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

കോടതി ഉത്തരവിന്റെ എല്ലാ വശങ്ങളിലും നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ട്വീറ്റ്. ഒബിസി അവകാശങ്ങളുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News