‘ഇവിടെ സ്ത്രീകൾക്ക് സുരക്ഷയില്ല’; ബി.ജെ.പിയിൽനിന്ന് രാജിവെച്ച് വനിതാനേതാവ് ഗായത്രി രഘുറാം

നടിയും തമിഴ്‌നാട്ടിലെ ബി.ജെ.പി വനിതാനേതാവുമായ ഗായത്രി രഘുറാം പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വിവേചനമുണ്ടെന്നതുമാണ് രാജികാരണമെന്ന് ഗായത്രി പറഞ്ഞു.

പാർട്ടിയിലെ തമിഴ് വികസന വിഭാഗം അധ്യക്ഷയായിരുന്നു ഗായത്രി. ബി.ജെ.പി നേതാവ് അണ്ണാമലയാണ് തന്റെ രാജിക്ക് കാരണമെന്നും അണ്ണാമലയ്‌ക്കെതിരെയുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഗായത്രി അവകാശപ്പെട്ടു. കഴിഞ്ഞ നവംബറിൽ സ്ത്രീയോട് മോശമായി സംസാരിച്ച പാർട്ടി നേതാവിനെ വിമർശിച്ചതിന്റെ പേരിൽ ഗായത്രിയെ സപ്‌സെൻഡ്‌ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News