ഫാസിസത്തിനെതിരെ ഒരു നാടകം: അശോകൻ ചരുവിലിന്റെ പുതിയ കഥാപുസ്തകം

Ashokan Charuvil

അതീവസരളമായ ആഖ്യാനരീതി കൊണ്ട് ആരേയും തന്റെ ചെറുകഥയിലേക്ക് ആകർഷിക്കുന്ന ഒരു രചനാതന്ത്രം കൈമുതലായുള്ള അശോകൻ ചരുവിലിന്റെ ഏറ്റവും പുതിയ കഥാസമാഹരം പുറത്തിറങ്ങുന്നു. ഫാസിസത്തിനെതിരെ ഒരു നാടകം എന്നാണ് കഥാസമാഹാരത്തിന്റെ പേര്. ഡി സി ബുക്സാണ് പ്രസാധകർ

ഫാസിസത്തിനെതിരെ ഒരു നാടകം എന്ന പേരിലുള്ള കഥയ്ക്ക് പുറമേ തലകുത്തിമറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധന്മാർ, മൂകമായ താഴ്വര, ബീഡി തെറുക്കുന്ന സ്റ്റാലിൻ, പടിപ്പുരക്കൊട്ടിലിൽ ഒരു പ്രണയകാലത്ത്, തെക്കേതൊറവിലേക്ക്, മധുരവീരൻ, ചിത്രമെഴുത്ത്, സ്വപ്നവ്യാഖ്യാനങ്ങൾ, അത്യാനന്ദത്തിൻ്റെ പൂന്തോട്ടം, പട്ടൻ്റെ കുന്ന്, ഡൊബറാനിലെ പള്ളി, മൗനം മുകുന്ദൻ പോലീസും പീറ്റർ ആൻ്റണിയും പിന്നെ ഞാനും എന്നിങ്ങനെ പതിമുന്ന് കഥകളാണ് സമാഹാരത്തിലുള്ളത്.

Also Read: എം ടിക്ക് യാത്രാമൊഴിയേകിയ സ്‌മൃതിപഥം പൊതുശ്മശാനത്തിൽ അഖിൽ പി ധർമ്മജന്റെ ‘രാത്രി 12 നു ശേഷം’ പ്രകാശനവും വായനയും നാളെ

പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് വിനയ്ലാൽ. 250 രൂപയാണ് പുസ്തകത്തിന്റെ വില.

Also Read: അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ നാലാമത് തൂലികാശ്രീ പുരസ്കാരത്തിന് രചനകള്‍ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News