ഗ്യാസ് വിതരണ ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ കേസ്‌

ഗ്യാസ് വിതരണ ഏജൻസി കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടിയതിൽ ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ കോടതിയിൽ കേസ്. നിലവിൽ പത്തനാപുരം യുഡിഎഫ് സ്ഥാനാർഥിയാണ്. കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം സ്വദേശിയാണ് ചാമക്കാലയ്ക്കെതിരെ പരാതി നൽകിയത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാ‍ഴ്ച കേസ് വീണ്ടും പരിഗണിക്കും. എൽപിജി വിതരണം കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ്റെ ഡീലറാണ് ജ്യോതികുമാർ. 2024 ഏപ്രിൽ അഞ്ചിന് 80 ലക്ഷം രൂപയുടെ ധാരണാപത്രം തയ്യാറാക്കുകയും പിന്നീട് ഫെഡറൽ ബാങ്ക് കലയപുരം ശാഖയുടെ 10 ലക്ഷം രൂപയുടെ ചെക്ക് ((ചെക്ക്‌ നമ്പർ 240226-) അന്ന് തന്നെ മുൻകൂറായി പരാതിക്കാരിയായ ദർശന നൽകുകയായിരുന്നു. ബാക്കി പണം തവണകളായി നൽകാമെന്നായിരുന്നു ധാരണ.

ALSO READ: തിരുവനന്തപുരത്തെ നവജാത ശിശുവിന്റെ മരണം; കഴുത്തിൽ മുറിവ്, കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ്റെ അനുമതിയോടെ മാത്രമേ എൽപിജി വിതരണം കൈമാറ്റം ചെയ്യാൻ ക‍ഴിയൂ എന്നിരിക്കെ, ഇത് മറച്ചുവെച്ചാണ് ധാരണാപത്രം തയ്യാറാക്കി പണം കൈപ്പറ്റിയതെന്നാണ് പരാതി. കൊട്ടാരക്കര സബ് കോടതിയിൽ ആദ്യം പരാതി നൽകിയെങ്കിലും ജ്യോതികുമാർ സഹകരിച്ചില്ല. തുടർന്ന് കൊല്ലം റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News