
സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം എൽ എ യ്ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കേസിൽ എം എല്‍ എ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് വിശദീകരണം തേടുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
എൽ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയാണ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകിയത് . മൂവാറ്റുപുഴ നഗര വികസനത്തിൻ്റെ പേരിൽ കുട്ടികളെക്കൊണ്ട് പാതയോരത്ത് കൂട്ടിയിട്ട കേബിളുകൾ നീക്കം ചെയ്യിപ്പിച്ചുവെന്നും കുട്ടികളുടെയൊ രക്ഷിതാക്കളുടെയൊ സമ്മതമില്ലാതെയിരുന്നു പണിയെടുപ്പിച്ചതെന്നുമാണ് പരാതി.
ALSO READ : കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം: മരണ കാരണം പുക ശ്വസിച്ചതല്ല: പോസ്റ്റ്മാർട്ടം റിപ്പോർട്ട്
ബാലാവകാശ കമ്മീഷനു പുറമെ പൊലീസിനും വിദ്യാഭ്യാസ മന്ത്രിയ്ക്കും എൽ ഡി എഫ് പരാതി നൽകിയിട്ടുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത കേബിളുകൾ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ കേബിളുകൾ നീക്കം ചെയ്യേണ്ടത് കേബിൾ കമ്പനികളുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട കമ്പനികൾക്ക് ഇത്തരം നിർദേശം നൽകാതെ സ്കൂൾ കുട്ടികളെക്കൊണ്ട് ഇവ നീക്കം ചെയ്യിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്നതും തുരുമ്പിച്ചതുമായ കേബിളുകൾ ഒരു സുരക്ഷാ മുൻകരുതലുകളുമാല്ലാതെയാണ് കുട്ടികളെ കൊണ്ട് നീക്കം ചെയ്യിപ്പിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here