
നീണ്ട ചർച്ചകൾക്ക് ഒടുവിൽ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ലെന്ന് ദീപ ദാസ് മുൻഷി. മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെയും, രാഹുൽ ഗാന്ധിയും അന്തിമ തീരുമാനം എടുക്കുക. പ്രവർത്തകരോട് ചേരി തിരിഞ്ഞുള്ള പ്രകടനങ്ങൾ നടത്തരുതെന്നും താക്കീത്.
വിഭാഗീയത ഉണ്ടെന്ന് തോന്നൽ വരുത്തരുത്. സംസ്ഥാനത്ത് വെച്ചിരിക്കുന്ന എല്ലാ ഫ്ലക്സുകളും ഇന്ന് രാത്രിയോടെ തന്നെ മാറ്റണം രാഹുൽ ഗാന്ധിയും ഖാർഗെയും തീരുമാനിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മാരത്തൺ ചർച്ചയ്ക്ക് ഒടുവിലും മുഖമന്ത്രി തീരുമാനം ആയില്ല ഹൈക്കമാൻഡ് തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സണ്ണി ജോസഫും വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

