‘മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ ദൗർഭാഗ്യകരം’:കോൺ​ഗ്രസിലെ മുഖ്യമന്ത്രിക്കസേരപ്പോരിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കങ്ങൾ ദൗർഭാഗ്യകരമെന്നു കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാവരും മിതത്വം പാലിക്കണമായിരുന്നുവെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലക്സുകൾ വയ്ക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിന് കീഴ് വഴക്കങ്ങൾ ഉണ്ടെന്നും ഹൈക്മാൻഡ് തീരുമാനത്തിന് മുൻപ് പ്രകടനങ്ങൾ നടന്നാൽ അത് തെറ്റാണെന്നും പ്രവീൺ കുമാർ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം ആയിരിക്കും കോഴിക്കോട് കോൺഗ്രസ് നേതൃത്വമെന്നും പ്രവീൺ കുമാറിന്റെ വാക്കുകൾ.

ALSO READ; ‘എൻ ജി ഒ യൂണിയൻ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെയുള്ള രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക’ മെയ് 12 പ്രതിഷേധ ദിനം: കോൺഫെഡറേഷൻ

നിയമസഭ തെരഞ്ഞെടുപ്പ് മുന്നേ തന്നെ ആരംഭിച്ച ചേരിതിരിഞ്ഞുള്ള തർക്കം ഫലപ്രഖ്യാപനത്തിനും കോൺ​ഗ്രസിന്റെ വിജയത്തിനും ശേഷം വർദ്ധിച്ചിരിക്കുകയാണ്. വി ഡി സതീശനും കെ സി വേണു​ഗോപാലിനുമായി സംസ്ഥാനത്തെ പലയിടങ്ങളിലും ഫ്ലക്സ് ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വൈകുന്നതും ചർച്ചയാവുന്നുണ്ട്.

അതേ സമയം, VD സതീശൻ അനുകൂല പരസ്യ പ്രതിഷേധത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് നീക്കം. 15 ഓളം നേതാക്കൾക്ക് കെ പി സി സി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്നലെ തിരുവനന്തപുരം നഗരത്തിൽ നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News