
മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് വലിയ തിരിച്ചടി. സംസ്ഥാനത്ത് നിന്നുള്ള പാർട്ടിയുടെ സ്ഥാനാർഥിയായ മീനാക്ഷി നടരാജൻന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രികയിൽ നിന്നും മറച്ചു വെച്ചതിനെ തുടർന്നാണ് മീനാക്ഷി നടരാജൻന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ബിജെപി പരാതിയെ തുടർന്ന് എടുത്ത നടപടി സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിലേക്ക് വഴി എളുപ്പമാക്കി.
Also read:ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകി അൻസിബ ഹസൻ
അതേസമയം നടപടിക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തി. തെരഞ്ഞെടുപ്പ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ കാണാനെത്തിയ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി നൽകാത്തതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. രണ്ട് മണിക്കൂർ മുൻകൂട്ടി അനുമതി തേടിയിരുന്നിട്ടും ഓഫിസിൽ ഉദ്യോഗസ്ഥർ ഇല്ലെന്ന നിലപാടാണ് ഉണ്ടായതെന്നും ഇനി ഉദ്യോഗസ്ഥരെ കാണാതെ പോകില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

