“രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പതിനൊന്നാം വർഷം; ജനാധിപത്യം കാത്ത് സൂക്ഷിക്കാൻ നാം നിരന്തരം സമര സജ്ജരായി ഇരിക്കണം”; എം എ ബേബി

ma baby cpim | nilambur

രാജ്യം ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണെന്നും അതിന്റെ പതിനൊന്നാം വർഷത്തിലേക്ക് കിടക്കുകയാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ ‘അടിയന്തരാവസ്ഥ- അർധ ഫാസിസ്റ്റ് വാഴ്ചയുടെ 50-ാം വർഷം’ ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന് ഈ രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളാൻ സാധിക്കില്ലെന്നും ആർഎസ്എസിന്റെ രൂപഘടന തന്നെ സ്വച്ഛാധിപത്യത്തിലൂന്നിയതാണെന്നും അദ്ദേഹം സെമിനാർ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.

ALSO READ : ഒരു വ്യാഴവട്ടത്തിന്റെ കഥയിലൂടെ അടിയന്തരവാസ്ഥയ്ക്ക് എതിരെ ശബ്ദിച്ച സാംബശിവന്‍… ഇരുപതാം നൂറ്റാണ്ട് വീണ്ടും ചര്‍ച്ചയാവുമ്പോള്‍!

“ഭൂരൂഹമായ സംവിധാനമാണ് ആർഎസ്എസിന് ഉള്ളത്. അവരുടെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായല്ല. രാജ്യം ഇപ്പോൾ
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആർഎസ്എസ് എന്ന അർദ്ധഫാസിസ്റ്റ് സൈനിക ദളംസർക്കാരിന് പിന്നിലുണ്ട്. സർക്കാർ സംവിധാനം മുഴുവൻ അർദ്ധ ഫാസിസ്റ്റ് നയം നടപ്പിലാക്കാൻ ഉപയോഗിക്കുകയാണ്. അതിൽ നിതാന്തമായ ജാഗ്രതയാണ് വേണ്ടത്. അതാണ് അടിയന്തരാവസ്ഥ നൽകുന്ന പാഠം എന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി.ഗേവിന്ദന്‍ അധ്യക്ഷനായി. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ എഴുത്തുകാരനും ചിന്തകനുമായ പ്രബീർ’ പുര്‍കായസ്ത മുഖ്യപ്രഭാഷണം നടത്തി. സിപിഐഎം നേതാക്കളായ എ.വിജയരാഘവന്‍, സി.എന്‍.മോഹനന്‍, വി.ജോയി, ആര്‍.പാര്‍വതീ ദേവി തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News