
സവാള നമ്മുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാന പച്ചക്കറിയാണ്. സവാളയിടാത്ത ഭക്ഷണങ്ങൾ നമുക്ക്, പ്രത്യേകിച്ചും മലയാളികൾക്ക് കുറവാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ വാങ്ങുന്ന പച്ചക്കറികളിൽ നിരന്തരം വാങ്ങികൊണ്ടിരിക്കുന്നതും കൂടുതൽ വാങ്ങുന്നതും സവാള തന്നെയാകും.
എന്നാൽ ഈ സവാള വാങ്ങുമ്പോൾ അതിന്റെ പുറത്ത് ഒരു കറുത്ത പൊടി ഉണ്ടാകുന്നത് നമ്മൾ പലപ്പോഴായി ശ്രദ്ധിച്ചിട്ടുണ്ടാകും. എന്താകാം ഇത്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ആരോഗ്യത്തിന് എന്തെങ്കിലും ദോഷം ചെയ്യുന്നവയാണോ? അറിയാം വിശദമായി.
ALSO READ: അവധി ദിനത്തില്‍ ഒരു എളുപ്പ ബ്രേക്ക് ഫാസ്റ്റ് ആയാലോ; റവയും തേങ്ങയും മാത്രം മതി
അടിസ്ഥാനപരമായി ഇതൊരു ഫംഗസ് ആണ്. ഈര്‍പ്പമുള്ള ചുറ്റുപാടില്‍ വളരുന്ന ആസ്‌പെര്‍ജില്ലസ് നൈഗെര്‍ എന്ന ഫംഗസാണ് കറുത്ത നിറത്തിലുള്ള ഈ പൊടി. പ്ലാസ്റ്റിക് സഞ്ചികളിലോ വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലോ സൂക്ഷിക്കുമ്പോഴാണ് ഈ കറുത്ത പൊടി സവാളയിൽ ഏറെയും നമുക്ക് കാണാനാകുക.
എന്നാൽ ഇത് സവാളയുടെ പുറത്തെ പാളിയിലാണ് എന്നത് കൊണ്ടും ആ പാളികൾ നമ്മൾ ഉരിഞ്ഞു കളയുന്നതുകൊണ്ടും വലിയ പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാം. ഇങ്ങനെ പൊടി കാണുന്ന സവാള വൃത്തിയാക്കിയതിന് ശേഷം നല്ല രീതിയില്‍ കഴുകി വേണം ഉപയോഗിക്കാൻ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സവാളയുടെ മുകളിലെ തൊലിയിൽ കാണപ്പെടുന്ന ഇവ അകത്തേക്ക് ബാധിക്കാന്‍ സാധ്യത തുടക്കത്തില്‍ കുറവാണ്. എന്നാല്‍ പ്രതിരോധ ശക്തി കുറവുള്ള, ശ്വാസകോശ സംബന്ധമായ അസുഖമുള്ള, ആസ്തമയുള്ള ആളുകൾ ഈ സവാള ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ ഫംഗസ് കാണപ്പെടുന്നതിനൊപ്പം സവാള ചീയുകയും മണം വരികയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് ഉത്തമം.
ALSO READ: ഓണത്തിന് ഒരു സ്‌പെഷ്യല്‍ പക്കാവട തയ്യാറാക്കിയാലോ ?
ഈ ഫങ്കസ് ബാധ തടയാനായി പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കാതെ ഇരിക്കുക. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പാസ്റ്റിക് ബോക്‌സുകളിലും തുറന്ന് വച്ച സൂക്ഷിക്കുന്നതാണ് നല്ലത്. സവാള അന്നന്നത്തെ ആവശ്യത്തിനുള്ളത് മാത്രം വാങ്ങി ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

