വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയൊക്കെയാണ്

worst foods to have on an empty stomach

നമ്മുടെ അതിരാവിലെയുള്ള ശീലങ്ങളാണ് ആ ദിവസത്തിന്റെയും ആരോഗ്യത്തിന്റെയും ഗതി നിശ്ചയിക്കുന്നത് എന്നാണല്ലോ. ഉറക്കം ഉണർന്ന ഉടനെ കഴിക്കുന്ന ഭക്ഷണങ്ങളിൽ പോലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, വെറും വയറ്റിൽ നമ്മൾ അകത്താക്കുന്ന പദാർത്ഥങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ആരോഗ്യത്തെ ഗുണകരമായോ അല്ലെങ്കിൽ ദോഷകരമായോ ബാധിക്കാം.

ഉറക്കമെഴുന്നേറ്റത്തിന് ശേഷം ചെയ്യേണ്ട വ്യായാമങ്ങളെ പറ്റിയൊക്കെ പലരും ബോധവാന്മാരാണെങ്കിലും കഴിക്കേണ്ട ശെരിയായ ഭക്ഷണത്തെ പറ്റി ഭൂരിഭാഗം പേർക്കും പിടിയില്ലെന്ന് 10 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ശുഭം വാത്സ്യ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.

ALSO READ; ചെറുതാണെങ്കിലും കരുത്തൻ! ദിവസവും മുളപ്പിച്ചത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് നിങ്ങള്‍ ഞെട്ടും

ചായ, കോഫി, സിട്രസ് പാനീയങ്ങൾ:

രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ അധികം പേരും. ചായ, കാപ്പി, നാരങ്ങാവെള്ളം പോലുള്ള സിട്രസ് പാനീയങ്ങൾ എന്നിവ വെറും വയറ്റിൽ കുടിക്കുന്നത്, വയറ്റിലെ ആവരണത്തെ ഉത്തേജിപ്പിക്കുകയും അസിഡിറ്റി, നെഞ്ചെരിച്ചിൽ, ഓക്കാനം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് പതിവാക്കുന്നത് ഭാവിയിൽ ആസിഡ് റിഫ്ലക്സ് (acid reflux) ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും ഡോക്ടർ പറയുന്നു.

പഴം അല്ലെങ്കിൽ പാൽ ചേർത്ത സ്മൂത്തികൾ:

രാവിലെ തന്നെ പലതരം സ്മൂതികൾ കഴിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിങ് ആയി ഓടാറുണ്ട്. ഇവ ആരോഗ്യകരമാണെന്ന് തോന്നാമെങ്കിലും വെറും വയറ്റിൽ ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത് വയറ്റിൽ ഗ്യാസ്, വയർ വീർക്കുന്ന അവസ്ഥ (bloating) എന്നിവ ഉണ്ടാക്കാൻ കാരണമാകും.

ALSO READ; സ്മൂത്തി ഹെല്‍ത്തി ഫുഡാണെന്ന ധാരണ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ അത്ര നല്ലതല്ല; ആരോഗ്യ വിദഗ്ധര്‍ പറയുന്നത്…

പച്ചക്കറി സലാഡുകൾ (Raw Salad):

പച്ചക്കറി സാലഡുകൾ ആരോഗ്യകരമാണെങ്കിലും അവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ല ശീലമല്ല. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ഇൻസോലബിൾ ഫൈബർ വെറും വയറ്റിൽ കഴിക്കുന്നത് കുടലിന് ഒരു ‘ഷോക്ക്’ പോലെ അനുഭവപ്പെടാം. സലാഡുകൾ വെന്ത ഭക്ഷണത്തോടൊപ്പമോ അതിനുശേഷമോ കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്.

പലപ്പോഴും പ്രശ്നം ഭക്ഷണമല്ല, മറിച്ച് സമയക്രമവും ക്രമവുമാണെന്ന് ഡോ. ശുഭം വാത്സ്യ വ്യക്തമാക്കുന്നു. രാവിലെ എളുപ്പത്തിൽ ദഹിക്കുന്നതും പോഷകഗുണമുള്ളതുമായ മൃദുവായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് ഉചിതം. ഇത് ശരീരത്തെ മറ്റ് ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ പ്രാപ്തമാക്കുന്നു. അപ്പോൾ നിങ്ങളുടെ ശരീരം മറ്റ് ഭക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ നന്നായി തയ്യാറാകുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News