കടലിൽ മാത്രമൊതുങ്ങാതെ വി‍ഴിഞ്ഞം; ഒരുങ്ങുന്നത് വിദേശ മാതൃകയിൽ വ്യവസായ ഇടനാഴി

vizhinjam port

കടലിൽ മാത്രമൊതുങ്ങാതെ വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തെ പ്രധാന ട്രാന്‍ഷിപ്പ്‌മെന്റ് ഹബ് തുറമുഖങ്ങളായ സിങ്കപ്പൂര്‍, റോട്ടര്‍ഡാം, ദുബായ് മാതൃകയില്‍ വിഴിഞ്ഞത്തെ മാറ്റുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. വിഴിഞ്ഞം, കൊല്ലം, പുനലൂർ വ്യവസായ ഇടനാഴിക്ക് ഭൂമി വാങ്ങാൻ പണം അനുവദിച്ചത് മുതൽ കൊല്ലത്തും കൊട്ടാരക്കരയിലും വ്യവസായ പാർക്കും, കശുവണ്ടി മേഖലയ്ക്ക് 93 കോടി രൂപയും അനുവദിച്ചതിനെ കൊല്ലം പൗരാവലി ഹൃദയപൂർവം സ്വീകരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാത്ഥ്യമായതോടെ വികസന സാധ്യത മുന്നിൽ കണ്ട് വിഴിഞ്ഞം, കൊല്ലം, പുനലൂർ വ്യവസായ ഇടനാഴിക്ക് ഭൂമി വാങ്ങാൻ 1000 കോടിയാണ് ബജറ്റിൽ നീക്കി വെച്ചത്. കൊല്ലത്തും, കൊട്ടാരക്കരയിലും ഐടി പാർക്ക് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിൽ രവി നഗറിൽ സ്ഥിതിചെയ്യുന്ന കല്ലട ജലസേചന പദ്ധതി ക്യാമ്പസിലെ ഭൂമിയിലാണ് 97300 ചതുരശ്രയടി വിസ്ഥീർണ്ണമുള്ള പാർക്ക് നിർമ്മിക്കുക. കിഫ്ബിയും, കിൻഫ്രയും കൊല്ലം കോർപ്പറേഷനുമായി ഏർപ്പെടുന്ന കരാറിന്‍റെ അടിസ്ഥാനത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ തന്നെ ആദ്യഘട്ട ഐടി പാർക്കിന് രൂപം നൽകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു.

ALSO READ; കേന്ദ്ര അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ള ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്

പാരിപ്പള്ളി മെഡിക്കൽ കോളേജിന് ഇൻവൻഷണൽ റേഡിയോളജി ഉൾപ്പടെ യുള്ള അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾക്കും ഫണ്ട് അനുവദിച്ചു. കൊല്ലം ജില്ലയിൽ പുതിയ വ്യവസായ/ ഫുഡ്‌പാർക്കിന് പ്രാരംഭ ചെലവു കൾക്ക് 5 കോടി അനുവദിച്ചു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് 30 കോടി രൂപ.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് പിൽഗ്രിം ഹൗസിനും, അമിനിറ്റി സെന്‍ററിനും 5 കോടി രൂപ അനുവദിച്ചു. കൊല്ലം ശാസ്താംകോട്ട എക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ, കൊല്ലം നീണ്ടകരയിൽ വലനിർമ്മാണ ഫാക്‌ടറി സ്ഥാപിക്കാൻ 5 കോടി രൂപ, റോഡ് പാലം സ്കൂൾ ആശുപത്രി പോലീസ് സ്റ്റേഷൻ തുടങ്ങി സമസ്ത മേഖലകൾക്കും ബജറ്റിൽ തുക അനുവദിച്ചു. കൊല്ലത്തിന് നൽകിയ കരുതലിന് സർക്കാരിന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ നന്ദി പറഞ്ഞു. കൊല്ലത്ത് ഓഷ്യനേറിയത്തിന് 20 കോടിയും ഐറ്റി പാർക്ക് അനുവദിച്ചതിനും കൊല്ലം മേയർ പ്രസന്നാ ഏണസ്റ്റ് കൊല്ലം പൗരാവലിയുടെ സന്തോഷം പങ്കു വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News