കെഎസ്ആർടിസിക്ക് 103.24 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. അഞ്ചാഴ്‌ചയിൽ 245.86 കോടി രൂപയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി നൽകിയത്‌.

ALSO READ: ‘ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ക്ക് എത്ര മാത്രം ആശങ്കയാണ് മിസൈലുകളേക്കാള്‍ വേഗതയില്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്!’; കുറിപ്പുമായി എ എ റഹിം എം പി

ഈ സർക്കാരിന്റെ കാലത്ത്‌ 6307 കോടിയോളം രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി അനുവദിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1612 കോടി രുപ നൽകി. ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായും ലഭ്യമാക്കി.

ALSO READ: ‘അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, പക്ഷേ വിപരീത ദിശയിലാണ് പാകിസ്ഥാൻ നീങ്ങുന്നത്’; ഉച്ചയ്ക്ക് മന്ത്രിസഭ യോഗം ചേരുമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News