കൊച്ചി മേയർ പ്രഖ്യാപനത്തിൽ കോൺഗ്രസിനുള്ള അതൃപ്തി കൂടുതൽ രൂക്ഷമാകുന്നു. കൂടുതൽ നേതാക്കൾ വിഷയത്തിൽ നേതൃത്വത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തിൽ ദീപ്തി മേരി വർഗീസ് അതൃപ്തി വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഇപ്പോൾ ദീപ്തി വർഗീസിനെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങളുമായായണ് കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത് വന്നിരിക്കിന്നത്. ഡിസിസി എടുത്തത് ഏകാധിപത്യ തീരുമാനമാണെന്ന് അജയ് തറയിൽ പറയുന്നു.
കൊച്ചിയിൽ നടന്നത് തെറ്റായ നടപടികളാണെന്നും അതിൽ അന്വേഷണം വേണമെന്നും അജയ് തറയിൽ പരയുന്നു.
വിഷത്തിൽ എഐസിസിക്കും കെപിസിസി ക്കും എതിരെ പരാതി നൽകിയിട്ടുണ്ട്. അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും അതി തീവ്ര ഗ്രൂപ്പ് പ്രവർത്തനമാണ് നടന്നതെന്നും അജയ് തറയിൽ പറഞ്ഞു.
Also read; ഡിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ദീപ്തി മേരി വർഗീസ്, അതൃപ്തി ശക്തം
ഗ്രൂപ്പ് മാനേജർമാർ പല കൗൺസിലർമാരേയും ഭീഷണിപ്പെടുത്തി. ദീപതിയെ വെട്ടാനുള്ള അജണ്ടയാണ് നടപ്പാക്കിയത് കോർകമ്മിറ്റി വിളിച്ചു കൂട്ടാതെ ഏകപ്പക്ഷീയമായാണ് മേയറെ പ്രഖ്യാപിച്ചതെന്നും ഡിസിസി അധ്യക്ഷൻ്റെ നടപടി തെറ്റെന്നും അജയ് തറയിൽ പറഞ്ഞു.
സംഭവത്തിൽ അതൃപ്തിയണ്ടെന്ന് മനസിലാക്കുന്നുവെന്നും ആരോപണങ്ങൾ ശരിയല്ലെന്നും ഡൊമനിക് പ്രസൻ്റേഷൻ. നേതൃത്വത്തിന് തെറ്റ് പറ്റിയില്ലെന്നാണ് ഡൊമനിക് പ്രസ്ൻ്റേഷൻ പറയുന്നത്. പറഞ്ഞത് അജയ് തറയിലിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറയുന്നു. ഇതോടെ തുറന്ന പോരുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ് നേതാക്കൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

