രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി സ്ഥിരീകരിക്കാതെ അടൂര്‍ പ്രകാശ്. സസ്‌പെന്‍ഷന്‍ നടപടി എന്നത് മാധ്യമങ്ങളുടെ ആഗ്രഹമാണ്. അതിനെപ്പറ്റി പ്രതികരിക്കാന്‍ എന്നെ കിട്ടില്ല. കെപിസിസി ഇന്ന് മാധ്യമങ്ങളുമായി ആശയവിനിമയം നടത്തും എന്നാണ് കരുതുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടിയില്‍ അന്തിമ തീരുമാനങ്ങള്‍ പറയേണ്ടത്. സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുണ്ടെങ്കില്‍ പറയേണ്ടത് താനല്ല. അതിന് ഉത്തരം പറയേണ്ടത് താനല്ലെന്നും അത്തരം കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാന്‍ താനില്ലെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
പാർട്ടി തീരുമാനം പൂർത്തിയായാൽ ഔദ്യോഗികമായി അറിയിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ടെന്നും അതനുസരിച്ച് മുന്നോട്ടു പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ മുരളീധരനും നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ കടിച്ചുതൂങ്ങണോ എന്ന് രാഹുലിന് തീരുമാനിക്കാമെന്നും രാഹുലിനെതിരെ കൂടുതല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത് അവസാന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെ ഇതുവരെ റിട്ടണ്‍ പരാതികള്‍ വന്നിട്ടില്ല. രാഹുലിനെതിരെ ആരോപണങ്ങള്‍ വന്നതോടെ ഒന്നാംഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും രാഹുല്‍ രാജിവച്ചു. രണ്ടാമതായി രാഹുലിനെതിരെ പാര്‍ട്ടി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചു. ഇനിയും പരാതി വരുന്ന അടിസ്ഥാനത്തില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read :മുഖം രക്ഷിക്കാന്‍ രാജി ഒഴിവാക്കി സസ്‌പെന്‍ഷന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഉപതെരഞ്ഞെടുപ്പ് അല്ല ഇവിടെ വിഷയം. വെറുതെ നോക്കിനില്‍ക്കാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മാങ്കൂട്ടത്തിലിന് വിശദീകരണം നല്‍കാനുള്ള സമയമുണ്ട്. സസ്‌പെന്‍ഷന്‍ സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ ശക്തമായ നടപടിയിലേക്ക് പാര്‍ട്ടിക്ക് പോകാന്‍ മടിയില്ല.
ഉമ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണ്. സൈബര്‍ ആക്രമണം മൈന്‍ഡ് ആക്കാതിരുന്നാല്‍ പോരെ എന്നും മുരളീധരന്‍ ചോദിച്ചു. സ്ഥാനം രാജവെക്കാനുള്ള അവകാശം രാഹുലിന് ഉണ്ട്. അത് വേണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. കടിച്ചു തൂങ്ങണോ എന്നതും രാഹുലിന് തീരുമാനിക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

