തദ്ദേശ തെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴും യുഡിഎഫിൽ തമ്മിലടിയും പ്രതിഷേധങ്ങളും തുടരുകയാണ്. അർഹമായ പരിഗണന ലഭിക്കാത്തതിൽ സംസ്ഥാനത്താകമാനം നിരവധി പേരാണ് രാജി വയ്ക്കുകയും വിമത സ്ഥാനാർഥികളായി മത്സരിക്കുകയും ചെയ്യുന്നത്.
ഇപ്പോഴിതാ കെഎസ്‌യു നേതാവാണ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. കെ എസ് യു കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.എൻ. നൈസാമാണ് അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഈ സമയവും കടന്നു പോകുമെന്നും തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം എന്നുമാണ് പോസ്റ്റിൽ ജില്ലാ പ്രസിഡന്റ്കുറിച്ചത്. വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

