
പാലക്കാട് അട്ടപ്പാടി ഭവാനി പുഴയിൽ ഒരാൾ മുങ്ങി മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി 48 വയസുള്ള കാർത്തികേയനാണ് മുങ്ങി മരിച്ചത്.
ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കുടുംബവുമായി അട്ടപ്പാടി വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു കാർത്തികേയൻ. ചാളയൂർ ഭാഗത്ത് ഭവാനി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്.
മൃതദേഹം അട്ടപ്പാടി അഗളി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
English summary : A person drowned in the Bhavani river in Attappady, Palakkad. The deceased has been identified as 48-year-old Karthikeyan, a native of Coimbatore, Tamil Nadu.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

