അഭിമന്യുവിന്റെ മഹാരാജാസിൽ എസ്എഫ്ഐ തേരോട്ടം. എം ജി സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വരുമ്പോൾ മഹാരാജാസ് കോളേജിലെ മുഴുവൻ സീറ്റും എസ്എഫ്ഐ തൂത്തുവാരി. 14 സീറ്റുകളിലാണ് എസ്എഫ്ഐ വിജയിച്ചത്.
അതേസമയം എംജി സർവകലാശാലയിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയമാണ് എസ്‌എഫ്‌ഐ കരസ്ഥമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 123 കോളേജുകളിൽ 103ഉം എസ്‌എഫ്‌ഐ വിജയിച്ചു. 44 ഇടത്ത് എതിരില്ലാതെ എസ്‌എഫ്‌ഐ വിജയിച്ചിരുന്നു. എറണാകുളത്ത് 40ൽ 33ഇടത്തും പത്തനംതിട്ടയിൽ 20 കോളേജുകളിൽ 19 ഇടത്തും കോട്ടയത്ത് 36 കോളേജുകളിൽ 30ലും ഇടുക്കിയിലെ 26ൽ 20 കോളേജിലും എസ്‌എഫ്‌ഐ വിജയക്കൊടി നാട്ടി.
ആലപ്പുഴയിലെ ഏക കോളേജായ എടത്വ സെന്റ് അലോഷ്യസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

