‘വികസന ലക്ഷ്യത്തിലേക്കെത്താൻ വിയോജിപ്പുകൾ മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണം’; എലത്തൂർ നിയോജക മണ്ഡലം അദാലത്ത് സ്പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനം ചെയ്തു

Inaugurating the Elathur Constituency Adalat

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണമെന്നും വികസന ലക്ഷ്യത്തിലേക്കെത്താൻ ജനങ്ങൾ വിയോജിപ്പുകൾ മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ.

മന്ത്രി എ കെ ശശീന്ദ്രൻ, എലത്തൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ ‘കൂടെയുണ്ട്, കരുത്തായി കരുതലായി’ പരാതി പരിഹാര അദാലത്തില്‍ 908 പരാതികള്‍ പരിഗണിച്ചു. 453 പരാതികള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കിയതായി മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.

ALSO READ: ‘ജനസാഗരം ഒഴുകിയെത്തിയ ചടങ്ങിൽ പങ്കുചേരാനായത് ആവേശകരമായ അനുഭവം, കലാസപര്യ കൂടുതൽ തിളക്കത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കട്ടെ’; മോഹൻലാലിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിച്ചതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. എലത്തൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News