പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ

supplyco + Valentine's Day

പ്രണയദിനം ഇനി കമിതാക്കൾക്ക് മാത്രമല്ല, കേരളത്തിലെ സാധാരണക്കാർക്കും മധുരതരമാകും. പ്രണയദിനമായ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.

ALSO READ; പത്തു ലക്ഷത്തിലധികം സ്ത്രീകളുടെ അക്കൗണ്ടിൽ പണമെത്തി; വാഗ്ദാനങ്ങൾ പാലിക്കുന്നത് എൽ ഡി എഫ് തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

നെല്ല് സംഭരണം; സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 253 കോടി രൂപ അനുവദിച്ചു

നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിൻ്റെ ഔട്ട് ടേൺ റേഷ്യോ 68% ൽ നിന്നും 64 . 5% ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവാത്തത് മൂലം, സപ്ലൈകോയ്ക്ക് 2019- 20 സീസൺ മുതൽ 2021- 22 വരെയുള്ള സംഭരണ വർഷങ്ങളിൽ ഉണ്ടായ മ്പാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News