വിഴിഞ്ഞം ഓഹരി കൈമാറ്റം; വി.ഡി സതീശൻ ‘സെബി’യുമായി മുൻകൂട്ടി ചർച്ച നടത്തിയെന്ന് കെ എൻ ബാലഗോപാൽ

K N BALAGOPAL

വിഴിഞ്ഞം പോർട്ട് സംബന്ധിച്ച് സെബിയുമായി വിഡി സതീശൻ മുൻ കൂട്ടി ചർച്ച നടത്തിയെന്ന് കെ എൻ ബാലഗോപാൽ. സെബിക്ക് അനുവാദം കൊടുക്കാൻ എങ്ങനെ ധൈര്യം വന്നെന്നും അദ്ദേഹം ചോ‍ദിച്ചു. വിഡി സതീശൻ ​ഗവൺമെ​ന്റ് വന്നാൽ തങ്ങൾ അപേക്ഷ നൽകിയാൽ എന്തായാലും അനുവാദം നൽകും എന്ന് കമ്പനി കരുതിയെന്നും അദ്ദേ​ഹം പറഞ്ഞു.

വി ഡി സതീശൻ ഗവൺമെൻറ് അധികാരത്തിൽ വന്നാൽ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ അനുവാദം തങ്ങൾക്ക് ലഭിക്കുമെന്ന് ഒരു ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തി​ന്റെ യാത്രകളൊക്കെ വിവാദമായിരുന്നല്ലോയെന്നും ബാല​ഗോപാൽ ചോദിച്ചു.

Also Read: കള്ളാടി ദുരന്തം; ദുരന്തബാധിതർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണം, കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തത് സർക്കാരി​ന്റെ വീഴ്ചയെന്ന് പിണറായി വിജയൻ

വിഡി സതീശൻ പറഞ്ഞത് അവരെ പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താൻ ആയിട്ടില്ലെന്നും ഇത് ഗുജറാത്തല്ലെന്ന് കെ.സി വേണുഗോപാൽ പോലും പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിൽ സുതാര്യത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന് തങ്ങൾക്കൊന്നും അറിയില്ല എന്ന് ആവർത്തിക്കാനുള്ള സമയം കഴിഞ്ഞെന്നും ഇനിയും ഇതുതന്നെ ആവർത്തിച്ചാൽ ജനങ്ങൾ തിരിച്ചു ചോദിക്കുമെന്നും ബാല​ഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News