ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ അക്രമിച്ചതിനെ തുടർന്ന് കൊച്ചി ഷാർജ വിമാനം മസ്കറ്റിൽ ഇറക്കി. വൈകുന്നേരം 6 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടു. പുലർച്ചെ 12.53 ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദോഹയിലേക്കുള്ള വിമാനം റദ്ദാക്കിയിട്ടുണ്ട്. പുലർച്ചെ 2. 53 ന് കൊച്ചിയിലെത്തേണ്ട ഖത്തർ എയർവെയ്സ് വിമാനം വൈകുമെന്നും റിപ്പോർട്ട് ഉണ്ട്. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യയുടെ വിമാനവും വൈകും. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം തിരികെ വിളിച്ചു.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമിച്ചു. പത്തോളം മിസൈലുകള്‍ ഇറാന്‍ തൊടുത്തതായാണ് റൊയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദോഹയില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read – ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; ഖത്തര്‍ അന്താരാഷ്ട്ര വ്യോമ പാത അടച്ചു
സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഖത്തര്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ട്രംപിന്റെ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ ശനിയാഴ്ച രാത്രി ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമാണ് ഖത്തറില്‍ നടന്നത്. യുഎസിന്റെ അല്‍ ഉദയ്ദ് എയര്‍ബേസിലാണ് ആക്രമണം നടന്നത്. അതിനിടയില്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി, ടെഹ്‌റാനിലെ കുപ്രസിദ്ധ എവിന്‍ ജയിലില്‍ ആക്രമണം നടത്തിയിരുന്നു എന്ന് അവകാശപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

