കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ ആസ്ഥാനമന്ദിരം; മന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ ഉദ്ഘാടനം ചെയ്യും

KN Balagopal

കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ പുതിയ ആസ്ഥാനമന്ദിരം ചിന്നക്കട-ആശ്രാമം റോഡില്‍. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂലൈ 26 വൈകിട്ട് നാലിനു ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ALSO READ; സ്കൂൾ സമയമാറ്റം: നിലവിൽ തീരുമാനിച്ച സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി

കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ‘മധുര വിതരണം’ ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. ഡോ നിത്യ പി. വിശ്വം, ഡോ. സ്മിത ജെ പി എന്നിവര്‍ നയിക്കുന്ന ‘നടന കേളി’ 2.30നും അഖില്‍ പി. ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി, കെ ദാമോദരന്റെ പാട്ടബാക്കി, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന ‘റീഡിങ് റൂം’ നാടകങ്ങള്‍ വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കും. 5.30 ന് ദേവന്‍ കലാഗ്രാമം അവതരിപ്പിക്കുന്ന കലാ സായാഹ്നവും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News