കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

death

കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അനാമികയെ (19) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക രാമനഗരി ദയാനന്ദ സാഗർ കോളജിലെ ഒന്നാംവർഷ നഴ്സിങ് വിദ്യാർഥിനിയാണ് അനാമിക. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും അനാമികയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല.

പിന്നാലെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. മരണ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

ALSO READ; പാലായില്‍ ഭാര്യാ മാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ് മരുമകനും ദാരുണാന്ത്യം

മറ്റൊരു സംഭവത്തിൽ, പാലായില്‍ ഭാര്യാ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യ മാതാവും മരുമകനും പൊള്ളലേറ്റ് മരിച്ചു. പാലാ അന്ത്യാളം സ്വദേശിനി നിര്‍മ്മല, കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News