മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ്, ബിഹാർ വോട്ടർ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ഇരുസഭകളിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകും. അതേസമയം കഴിഞ്ഞ ദിവസങ്ങളിലും ബീഹാർ വോട്ടർപട്ടിക വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തടയാൻ സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയതിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കന്യാസ്ത്രീകളുടെ വിഷയത്തിലും, ബീഹാർ വോട്ടർ പട്ടികയിലും ചർച്ചയ്ക്ക് തയ്യാറല്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ തുടരുന്നത്.
അതേസമയം തീവ്ര പുനഃപരിശോധനക്ക് ശേഷം കേന്ദ്രതെരഞ്ഞെടുപ്പ് കമീഷൻ ആഗസ്റ്റ് ഒന്നിന് പുറത്തുവിട്ട കരട് പട്ടികയിൽ നിന്ന് ലക്ഷക്കണക്കിനു പേർ പുറത്തായിരുന്നു. ആകെയുള്ള 243 മണ്ഡലങ്ങളിൽ 43 എണ്ണം വിശകലനം ചെയ്‌തപ്പോൾ ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 60 ശതമാനത്തോളം സ്‌ത്രീകളാണെന്നും, മുസ്ലിം ഭൂരിപക്ഷമുള്ള 10 ജില്ലയിലാണ് വ്യാപകമായി പുറന്തള്ളലുണ്ടായതെന്നും വിശകലന ശേഷമുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

