കോൺഗ്രസ്‌ അവഹേളനത്തിൽ പ്രതിഷേധിച്ച്‌ നിലമ്പൂരിലെ പെൻഷൻകാർ


ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് അവഹേളിച്ച കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി പെൻഷൻ ഗുണഭോക്താക്കൾ. കെഎസ്‌കെടിയു നേതൃത്വത്തിൽ ചന്തക്കുന്ന് ബസ്‌റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ നിലമ്പൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപേരെത്തി. പെൻഷൻ ഔദാര്യമല്ല അവകാശമാണെന്ന് അവർ പ്രഖ്യാപിച്ചു.
ക്ഷേമ പെൻഷൻ കൈക്കൂലിയല്ല – അവകാശമാണ്, പെൻഷനെയും പെൻഷൻ വാങ്ങുന്നവരെയും അക്ഷേപിച്ച കെ സി വേണുഗോപാൽ മാപ്പ് പറയുക എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച സംഗമം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ALSO READ: ക്ഷേമപെൻഷന്‍റെ കാര്യത്തിൽ കോൺഗ്രസുകാർ പറയുന്ന പച്ചക്കള്ളം 2016ലെ യുഡിഎഫ് പ്രകടനപത്രിക തന്നെ പൊളിച്ചടുക്കി!

ജില്ലാ പ്രസിഡന്റ എൻ പി അലവി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ജില്ലാ സെക്രട്ടി ഇ ജയൻ, മുൻ എംഎൽഎ എൻ കണ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എൻ മോഹനൻ സ്വാഗതം പറഞ്ഞു.

ALSO READ: ശങ്കുവും ബിര്‍ണാണിയും മുതല്‍ അഞ്ച് ലക്ഷം പേര്‍ക്ക് അന്തിയുറങ്ങാന്‍ വീടുകള്‍ വരെ… ഇടതുപക്ഷം എന്നും ഹൃദയപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News