
കർക്കിടക മാസാരംഭത്തിന്റെ പോസ്റ്റിട്ട് വെട്ടിലായിരിക്കുകയാണിപ്പോൾ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരൻ. കർക്കിടകം മാസത്തിന് ഇന്ന് ആരംഭം എന്ന് പങ്കുവെച്ച പോസ്റ്റിനാണ് വ്യാപകമായി ട്രോൾ കമന്റുകൾ വന്നിരിക്കുന്നത്.
‘കോർപ്പറേറ്റുകൾക്ക് ഇന്നാണെങ്കിൽ മലയാളികൾക്ക് നാളെയാണ് സാറേ കർക്കിടകമെന്നും ‘പോസ്റ്റ് പിൻവലിക്കൂ പ്രസിഡന്റെ എന്നുമൊക്കെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്. സംഭവം വൈറലായതോടെ രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ച് തടിതപ്പിയിട്ടുണ്ട്.
ALSO READ: ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ ക്രൂരമർദനം; സിസി ടിവി ദൃശ്യങ്ങൾ
അതേസമയം സംസ്ഥാന അധ്യക്ഷന്റെ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സേവ് ബിജെപി ഫോറം . തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖരന്റെ പോസ്റ്റിന് രൂക്ഷ വിമർശനവുമായി സേവ് ബിജെപി ഫോറം രംഗത്തെത്തിയിരിക്കുന്നത്. മലയാളി അല്ലാത്ത മുതലാളിക്ക് കർക്കിടകമേത് ചിങ്ങമെത്… എന്ന് പറയുന്ന പോസ്റ്ററാണ് ഫേസ്ബുക് പോസ്റ്റിൽ ഇവർ പങ്കുവച്ചത്. കേരളം പിടിക്കാൻ ആദ്യം പോയി മലയാളവും മലയാളിയെയും പഠിക്ക് എൻജെപി പ്രസിഡന്റെ.. എന്നും ഇതിൽ പറയുന്നു.
രാജീവ് ചന്ദ്രശേഖരനെതിരെ ബിജെപിയിൽ തന്നെ ഒരു വിഭാഗം ആളുകൾക്ക് എതിർപ്പുകൾ ഉയരുന്ന സാഹചര്യം ഉണ്ട്. ഇതിനിടയിലാണ് സംസ്ഥാന അധ്യക്ഷന്റെ ഈ അബദ്ധ പോസ്റ്റ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

