
‘കളിയെ ആസ്വദിക്കുക, സ്വപ്നങ്ങളെ പിന്തുടരുക; സ്വപ്നങ്ങൾ യാഥാർഥ്യമാവുക തന്നെ ചെയ്യും’ – എന്ന സച്ചിന്‍റെ വാക്കുകൾ അന്വർഥമാക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. 2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ ശേഷം അയാൾ ഇട്ട ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ് – ‘നിറങ്ങൾ മായുകില്ല കട്ടായം!!’
കഴിഞ്ഞ ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിലും ജഴ്‌സി അണിഞ്ഞിരുന്നെങ്കിലും അയാൾക്ക് ഒരു തവണ പോലും ബാറ്റു കളത്തിൽ ഇറങ്ങാനായിരുന്നില്ല. എന്നാൽ ഇത്തവണ അങ്ങനെയല്ല, ഓപ്പണറായാണ് സഞ്ജു എത്തുന്നത്.
ALSO READ; അയൽപ്പോര് അങ്ങ് ദുബായിൽ: അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യ – പാക് പോരാട്ടം നാളെ
വെറുതെ കിട്ടിയതല്ല, പൊരുതി നേടിയതാണ് സഞ്ജു ടീമിലെ തന്‍റെ സ്ഥാനം. അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ അയാൾ നടത്തിയ പോരാട്ടം അവഗണിക്കാനാവാത്തതായിരുന്നു. 22 പന്തുകളിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 37 റണ്‍സ് സഞ്ജു അടിച്ചെടുക്കുമ്പോൾ ഇന്ത്യ ഒന്നാകെ കയ്യടിച്ചിരുന്നു.
അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികക്കുന്ന താരങ്ങളുടെ പട്ടികയിലും ആ രാത്രി സഞ്ജു ഇടംപിടിച്ചു. അവഗണനകളുടെ കുപ്പായമണിഞ്ഞ് ബെഞ്ചിലിരുന്ന ഒരാളിൽ നിന്നും കളിയുടെ സമവാക്യങ്ങളെ മാറ്റിയെഴുതി സഞ്ജുവെത്തുമ്പോൾ മലയാളികളുടെ അഭിമാനവും വാനോളം.
T-20 ലോകകപ്പ് 2026 ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

