നാലാം ക്ലാസുകാരനായ സ്വരാജിന് പൊളിറ്റക്കൽ സ്പാർക്ക് നൽകിയ തെരുവ് നാടകം

M SWARAJ

ഒരു തെരുവ് നാടകം നൽകിയ തീപ്പൊരിയാണ് എം സ്വരാ‍ജ് എന്ന രാഷ്ട്രീയ പ്രവർത്തകനെന്ന് ഓർത്തെടുക്കുകയാണ് നിലമ്പൂരിലെ പഴയ നാടക പ്രവർത്തകൻ. നാലാം ക്ലാസുകാരനായ സ്വരാജ് സ്കൂളിന് സമീപം നടന്ന തെരുവ് നാടകം കണ്ടതും, അത് ഇഷ്ടപ്പെട്ട് അടുത്ത നാടകം നടക്കുന്ന സ്ഥലമായ പതാറിലേക്ക് നാടക സംഘത്തിന്റെ വാഹനത്തിന് പുറകെ ഓടിവന്ന കഥയും അദ്ദേഹം പറയുന്നുണ്ട്. ഈ കഥ പിന്നീടൊരിക്കൽ സ്വരാജ് തന്നെ പറഞ്ഞറിഞ്ഞതാണ് എന്ന് പറയുമ്പോൾ അഭിമാനത്തിന്റെ തിളക്കം ആ നാടകപ്രവർത്തകന്റെ കണ്ണുകളിൽ കാണാം.

ഞങ്ങളെ ഓരോരുത്തരെയും സ്വരാജിന് നന്നായി അറിയാം. ആരെല്ലാമാണ് എന്തൊക്കെയാണ് ചെയ്യുന്നതെന്നോക്കെ വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട് എന്ന് പറയുമ്പോഴും വാക്കുകളിൽ അഭിമാനം തുളുമ്പുന്നുണ്ട്, നിലമ്പൂരിലെ ഈ സാധാരണക്കാരന്. നിലപാടുകളിലെ കൃത്യതയും പറയുന്നതിലെ തീർച്ചയും മൂർച്ചയുമാണ് സ്വരാജിനെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം പറയുന്നതും.

Also Read: നാലില് പഠിക്കുമ്പോ ഞങ്ങടെ സ്‌കൂളിനെ ഒന്നാമനാക്കിയവനാ… അവന്‍ നിലമ്പൂരിനെ പൊന്ന് പോലെ നോക്കും

നിലമ്പൂർ മണ്ഡലത്തിൽ ജനസമ്മതിയാൽ കളം നിറഞ്ഞ് നിൽക്കുകയാണ് ഇടതുപക്ഷ സ്ഥാനാർഥിയായ എം സ്വരാജ്. പൂക്കളെ സ്നേഹിക്കുന്ന സ്ഥാനാർഥിയെ സ്നേഹസമ്മാനമായി പൂക്കൾ നൽകി സ്വീകരിക്കുകയാണ് ജനങ്ങൾ. എത്തുന്ന ഇടങ്ങളിലെല്ലാം നെഞ്ചോട് ചേർത്ത് പിടിച്ച് സ്വീകരിക്കുകയാണ് തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ. അതിനൊപ്പം നിലമ്പൂര്കാർ ഉറപ്പിച്ച് പറയുന്നു മൊഞ്ചോടെ നിലമ്പൂര് തുടരാൻ, എം എൽ എയായി എം സ്വരാജെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News